INGREDIENTS.

 

1.ഇഞ്ചി -250ഗ്രാം

2.തേങ്ങ – 1

3.വാളന്‍ പുളി – പാകത്തിന്

4.ഉപ്പ് – പാകത്തിന്

5.ശര്‍ക്കര – ഒരു നെല്ലിക്ക വലുപ്പത്തില്‍

6.വറ്റല്‍ മുളക് – 10

7.മല്ലിപൊടി – മൂന്ന് ടേബിള്‍ സ്പൂണ്‍

8.ഉലുവ – കാല്‍ സ്പൂണ്‍

9.മഞ്ഞള്‍പൊടി – കാല്‍ സ്പൂണ്‍

10.ചുമന്നുള്ളി – 25ഗ്രാം

11.വെളിച്ചെണ്ണ ,കറിവേപ്പില ,കടുക് – താളിക്കാന്‍ ആവശ്യമായത്

പാകം ചെയ്യുന്ന വിധം

1.ഇഞ്ചി ഒരേ വലുപ്പത്തില്‍ അരിയുക.വെള്ളം തിളപ്പിച്ച്‌ ഇഞ്ചി അതിലിട്ടു വേവിക്കുക .കുറച്ചുനേരം കഴിഞ്ഞു ആ വെള്ളം ഊറ്റി കളഞ്ഞ ശേഷം പച്ചവെള്ളം ഒഴിച്ച് കഴുകി വാരിപ്പിഴിഞ്ഞു മാറ്റി വെക്കുക.

  1. ഒരു പാനില്‍ എണ്ണ ചൂടാക്കി തേങ്ങ ചിരകിയതും ചുമന്നുള്ളിയും വറക്കുക . ഇതിലേക്ക് പൊടികളും ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ തീ അണക്കുക.ഇതു നന്നായി അരച്ച് എടുക്കുക.
  2. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ ഇഞ്ചിയും എണ്ണയില്‍ വറത്ത് കോരുക.ഇഞ്ചി നന്നായി പൊടിച്ച് എടുക്കുക..
  3. ചട്ടിയില്‍ വാളന്‍ പുളിയും ഉപ്പും ചേര്‍ത്ത വെള്ളവും പൊടിച്ച ഇഞ്ചി കൂട്ടും അരപ്പും ചേര്‍ത്ത് തിളപ്പിക്കുക.കറി കുറുകുന്ന പരുവം വരെ തിളപ്പിക്കുക.
  4. സ്വാദ്‌ ക്രമീകരിക്കാന്‍ വേണമെങ്കില്‍ ചാര്‍ കുറുകാറാകുമ്പോള്‍

ശര്‍ക്കര ഒരു നെല്ലിക്ക വലുപ്പത്തില്‍ എടുത്തത്‌ ചേര്‍ക്കാം.

6.ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും മറ്റു കൂട്ടങ്ങളും ഉലര്‍ത്തി ഇഞ്ചി കറിയില്‍ ഒഴിക്കുക.ഇതു തണുത്ത ശേഷം ഒരു വായു കടക്കാത്ത ബോട്ടിലില്‍ ആക്കിയാല്‍ കുറെ ദിവസം ഉപയോഗിക്കാം.

0 Comments